ഒന്നാം ടി20യില്‍ ഇന്ത്യക്ക് ഗംഭീര ജയം

by | Jul 8, 2022

സതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് ഗംഭീര ജയം. 50 റണ്‍സിനാണ് ആതിഥേയരായ ഇംഗ്ലണ്ടിനെ ഇന്ത്യ തോല്‍പ്പിച്ചത്. ടോസിന്റെ ആധിപത്യത്തില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന്റെ ചെറുത്തുനില്‍പ്പ് 19.3 ഓവറില്‍ 148 റണ്‍സില്‍ അവസാനിച്ചു. അര്‍ധ സെഞ്ച്വറി നേടുകയും (51) നാല് വിക്കറ്റ് നേടുകയും ചെയ്ത ഹര്‍ദിക് പാണ്ഡ്യയുടെ മികവാണ് ഇന്ത്യക്ക് കരുത്തായത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് ഇന്ത്യ മുന്നിലെത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി രോഹിത് ശര്‍മ വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഇടവേളക്ക് ശേഷമുള്ള മടങ്ങിവരവില്‍ ആക്രമിച്ച് കളിച്ചെങ്കിലും വലിയ സ്‌കോര്‍ നേടാന്‍ അദ്ദേഹത്തിനായില്ല. 14 പന്തില്‍ അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ 24 റണ്‍സാണ് ഇന്ത്യന്‍ നായകന്‍ നേടിയത്. മോയിന്‍ അലിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലറിന് ക്യാച്ച് നല്‍കിയാണ് രോഹിത്തിന്റെ മടക്കം.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Follow Us on Facebook
Latest Video

Recent News

ബുദ്ധി മാന്ധ്യമുള്ള 20 വയസുകാരിയെ പീഡനത്തിനിര യാക്കിയ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ.

ബുദ്ധി മാന്ധ്യമുള്ള 20 വയസുകാരിയെ പീഡനത്തിനിര യാക്കിയ ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. ........................................ വട്ടപ്പാറ സ്വദേശിയായ ബുദ്ധിമാന്ധ്യമുള്ള പെൺകുട്ടിയെ ആണ് അകന്ന ബന്ധുവും ഓട്ടോറിക്ഷ ഡ്രൈവറുമായ പ്രതി ഭീഷപ്പെടുത്തി പീഡനത്തിനിരയാക്കിയത്....

കരുതൽ തടങ്കലിൽ ഇനി ചെവിയൻ സനലും

ചെവിയൻ സനൽ പെട്ടു .. നിരവധി മയക്കു മരുന്ന് കേസുകളിൽ പ്രതിയായ രാജാജി കോളനിയിൽ താമസിക്കുന്ന സനലിനെ PIT NDPS പ്രകാരം കരുതൽ തടങ്കലിലാക്കി. നിരന്തരം മയക്കു മരുന്ന് കേസുകളിൽ ഉൾപ്പെടുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമാണ് cantonment പോലീസ് സമർപ്പിച്ച...

നൂറുപേര്‍ തിരിതെളിക്കും; കോലിയക്കോട് സ്‌കൂള്‍ ശതാബ്ദിയാഘോഷം 22-ന് തുടങ്ങുന്നു

നൂറുപേര്‍ തിരിതെളിക്കും; കോലിയക്കോട് സ്‌കൂള്‍ ശതാബ്ദിയാഘോഷം 22-ന് തുടങ്ങുന്നു വെഞ്ഞാറമൂട്: ഉദ്ഘാടകന്‍ മന്ത്രി ജി.ആര്‍.അനില്‍ ഉള്‍പ്പെടെ നൂറുപേര്‍ ശതാബ്ദി ജ്യോതി തെളിക്കുന്നതോടെ കോലിയക്കോട് സര്‍ക്കാര്‍ യു.പി. സ്‌കൂളിന്റെ നൂറാം വാര്‍ഷികാഘോഷം നവംബര്‍ 22 വെള്ളിയാഴ്ച...

തിരുവനന്തപുരത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയിൽ പാറശ്ശാല റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിയാണ് മരിച്ചത് മാരായമുട്ടത്തെ വീട്ടിലാണു മരിച്ച നിലയിൽ...

*പി വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു.*

*പി വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്തു.* നിലമ്പൂര്‍ എം എല്‍ എ, പി വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലിസ്. ചേലക്കര താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി...