പത്തനംതിട്ട : സജി ചെറിയാനെതിരായ കേസുമായി ഏതറ്റം വരെയും പോകുമെന്ന് പരാതിക്കാരനായ അഭിഭാഷകൻ. മൂന്ന് വർഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമായത് കൊണ്ട് തന്നെ പരാമാധി ശിക്ഷ വാങ്ങി കൊടുക്കാൻ ശ്രമിക്കുമെന്നും അഡ്വ.ബൈജു നോയൽ പറഞ്ഞു.
വേദിയിലുണ്ടായിരുന്ന എംഎൽഎ മാരുടെ അടക്കം മൊഴി രേഖപ്പെടുത്തണം. പ്രമോദ് നാരായണന്‍റെ വാക്കുകൾ സജി ചെറിയാന്‍റെ വിവാദ പരാമർശങ്ങൾക്ക് പ്രചോദനം ആയിട്ടുണ്ടോ എന്ന് സംശയിക്കുന്നുണ്ട്. എം എൽ എ വേദിയിൽ പ്രസംഗിച്ചോയെന്നും പരിശോധിക്കണമെന്ന് ഹർജിക്കാരൻ ആയ പ്രമോദ് നാരായണൻ പറഞ്ഞു.
0 Comments